Tuesday, 21 January - 2025

‘ആരാണവൻ? അവന്‍റെ ചെപ്പ ഞാൻ അടിച്ച്‌ തിരിച്ചേനെ’; സാബുമോന്‍

‘ആരാണവൻ? അവന്‍റെ ചെപ്പ ഞാൻ അടിച്ച്‌ തിരിച്ചേനെ’ ആറാട്ടണ്ണനോട് സാബുമോന്‍. സന്തോഷ് വർക്കിയെന്നും ഇത്തരം ആളുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും സാബു മോൻ അഭിപ്രായപ്പെട്ടു. നടന്‍ നന്ദുവിന്‍റെ തോളില്‍ തട്ടിയ സന്തോഷ് വര്‍ക്കിയുടെ ചെവിക്കല്ല് അടിച്ച്‌ പൊട്ടിക്കണമെന്നും അയാളുടെ മാനസിക നില ശരിയല്ലെന്നും സാബു മോന്‍ പറയുന്നു.

സാബുമോന്‍റെ വാക്കുകള്‍

‘ആ ആരാധകരന്റെ പേര് ആറാട്ടണ്ണന്‍ എന്നല്ലേ. അവന്റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു. നടൻ നന്ദു ചേട്ടൻ ചായ കുടിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ഇവന്‍ വന്ന് കൈ കൊടുത്തു. എന്നിട്ട് തിരികെ പോകുമ്പോള്‍ പുറത്ത് തട്ടി. ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോള്‍, ‘പുറത്ത് തട്ടിയ സ്പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച്‌ പൊട്ടിക്കണ്ടേ’യെന്ന് ഞാൻ ചോദിച്ചു.

അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാൻ, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ആരാണവൻ? എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാൻ അടിച്ച്‌ തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. അയാളുടെ മാനസിക നില ശരിയല്ല. മീഡിയ ഇങ്ങനെയൊരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല’ സാബുമോന്‍ പറയുന്നു.

Most Popular

error: