ചെന്നൈ: തമിഴ്‌നാട്ടില്‍ ശ്രീപെരുമ്പത്തൂരിന് സമീപം ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ തണ്ടലത്തിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയുടെ ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്വകാര്യ ബസ് ഹൈവേയിലെ സിഗ്നലില്‍ യു ടേണ്‍ എടുക്കുന്നതിനിടെയാണ് സംഭവം. ബസ് യൂ ടേണിന് ശ്രമിക്കുമ്പോള്‍ പിന്നിലൂടെ വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നു. അമിതവേഗതയില്‍ എത്തിയ ട്രക്ക് ബസ്സില്‍ ഇടിക്കുകയും കൂട്ടിയിടിയെത്തുടര്‍ന്ന് ബസ് വശത്തേക്ക് മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിഞ്ഞതായി വീഡിയോയില്‍ കാണാം. ഡിവൈഡറിലെ വൈദ്യുതതൂണില്‍ ബസ് ഇടിച്ച ശേഷമാണ് ട്രക്ക് നിന്നത്.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ഒരു കാല്‍നടയാത്രികനുമാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളാണ് അപകടത്തില്‍ പെട്ടത്. ബസ് ഇയാളുടെ ദേഹത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റവരെ ശ്രീപെരുംപുത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ചെന്നൈ- ബെംഗളൂരു ദേശീയപാതയില്‍ ഏറെസമയം ഗതാഗത തടസ്സമുണ്ടായി.