അസീർ: സഊദിയിലെ ബിഷയിൽ വാഹന അപകടത്തിൽ മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ മയ്യത് ഖബറടക്കി. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ ബിഷയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ, ചില നിയമപ്രശ്‌നങ്ങൾ കാരണം ഇത് ഒഴിവാക്കി ബിഷ ഖബർസ്ഥാനിൽ മറവ് ചെയ്തു. കെഎംസിസി സഊദി നേഷണൽ കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി ബഷീർ മുന്നിയൂർ, ബിഷ കെ എം സി സി പ്രസിഡണ്ട് ഹംസ തൈക്കണ്ടി, ജിദ്ദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കൂട്ടി പാണ്ടിക്കാട്, ബിഷ കെ എം സി സി ട്രഷറർ ലത്തീഫ് കരുനാഗപ്പള്ളി, ഹംസ ഉമർ തന്നാണ്ടി എന്നിവർ നിയമ നടപടികൾ പൂർത്തീകരിക്കാൻ മുന്നിൽ ഉണ്ടായിരുന്നു.
ഖബറടക്ക ചടങ്ങിൽ സഹോദരൻ NM ഷറഫുദ്ദീൻ മുന്നിയൂർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
✍️ മുഹമ്മദ് ഷാഫി തിരൂർ





