Tuesday, 21 January - 2025

അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് പോയി; കാൽനട യാത്രക്കാരെയും വാഹനങ്ങളെയും ബസ് ഇടിച്ചിട്ടു; 6 മരണം

മുംബൈ: കുർളയിൽ വാഹനങ്ങളിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50ന് ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരുക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽനിന്ന് അന്ധേരിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്നു കാൽനട യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുവീഴ്ത്തി. പിന്നീട് ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

‘‘ശബ്ദം കേട്ട് ഞാൻ സംഭവസ്ഥലത്തേക്ക് ഓടി. ഓട്ടോറിക്ഷയും 3 കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ബസ് ഇടിക്കുന്നതു കണ്ടു. ഞങ്ങൾ ഓട്ടോറിക്ഷയിലെ യാത്രക്കാരെ രക്ഷിച്ചു. പ്രദേശവാസികൾ ഒന്നാകെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി’’ – ദൃക്സാക്ഷിയായ അഹമ്മദ് പറഞ്ഞു. ബസ് പൊലീസ് വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: