യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത
റിയാദ്: സഊദിയടക്കം ഗൾഫ് മേഖലയിലുടനീളം നാളെ മുതൽ ശൈത്യ തരംഗം ശക്തമാകുമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുകയും ദിവസങ്ങളോളം അതെ അവസ്ഥ തുടരുകയും ചെയ്യും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാത്രിയിൽ കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കണമെന്നും പ്രായമായവരെയും നിങ്ങളുടെ കുട്ടികളെയും അത് ധരിപ്പിക്കണമെന്നും അൽ ഹുസൈനി പറഞ്ഞു.
അൽ സൗദയിൽ 4 ഡിഗ്രിയും, ഖുറയ്യാത്തിൽ 5 ഡിഗ്രിയും, അബഹ, അറാർ, തുറൈഫ് എന്നിവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസുമാണ് സൗദിയിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില. ജിസാനിൽ 32 ഡിഗ്രിയും, ജിദ്ദയിലും ഖുൻഫുദയിലും 31 ഡിഗ്രിയും, മദീനയിലും യാൻബുവിലും 30 ഡിഗ്രിയുമാണ് ഇന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്. മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും.
ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിൽനിന്ന് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.
അൽഐനിലെ റിമ, അബുദാബിയിലെ അൽവത്ബ, പടിഞ്ഞാറൻ മേഖലയായ അൽദഫ്രയിലെ താൽ അൽ ശറബ്, ഹമീം, അൽ ഖാതിം, അൽ ഖസന എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും. അൽഐനിലും ഹമീം മേഖലകളിലും മഞ്ഞുവീഴ്ച ശക്തമാകുന്നതിനാൽ റെഡ് അലർട് പുറപ്പെടുവിച്ചു. ഇന്ന് കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





