മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

0
966

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യ പ്രതികരണത്തിലേക്ക് പോകരുത്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും ലീഗ് നേതാക്കൾ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ. മുനമ്പതിലേത് വഖഫ് ഭൂമി ആണോ അല്ലയോ എന്നതിൽ തർക്കം വേണ്ട. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ല, ലീഗ് ഒരു ഘട്ടത്തിലും ഇത് വഖഫ് ഭൂമി അല്ലെന്ന് പറഞ്ഞിട്ടില്ല ലീഗന്റെ നിലപാട് ഒന്ന് തന്നെയാണ്, പ്രശ്നപരിഹാരം ഗവൺമെന്റ് ഇടപ്പെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തിൽ ലീഗ് നില

പാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്നും ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാട്. മുനമ്പം വിഷയം വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്ന ഘട്ടത്തിലാണ് മുസ്ലിംലീഗ് സംഘടനകൾ യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്. അതിൽ മാറ്റമില്ലെന്നും നേതാക്കൾ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവന മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്ന് കെ എം ഷാജി വ്യക്തമാക്കി.

ഇതോടൊപ്പം, മുനമ്പം വഖഫ് ഭൂമിയുടെ പേരിൽ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും അതിന് സർക്കാരാണ് മുൻകൈ എടുക്കേണ്ടതെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വഖഫ് സംബന്ധമായി ഒരുപാട് കാര്യം ചർച്ച ചെയ്യാനുണ്ടാകും. ഇപ്പോൾ ആ ഒരു ചർച്ചയിലേക്ക് പോകാനല്ല മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ലീഗ് നിലപാട് വ്യക്തമാണെന്നും അതിൽ സംശയങ്ങൾക്ക് ഇടയില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.