റിയാദ്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി റിയാദ് – കോട്ടക്കൽ മണ്ഡലം കെ എം സി സി നടത്തുന്ന ആറ് മാസം നീണ്ട് നിൽക്കുന്ന കാമ്പയിൻ ‘സ്ട്രോങ്ങ് സിക്സ് മൊയീസ് ‘ ഉദ്ഘാടനം ഡിസംബർ 13 വെള്ളിയാഴ്ച നടക്കും. ബത്ഹ ലുഹമാർട്ട് ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് നടക്കുന്ന ചടങ്ങിൽ റിയാദ് – മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷാഫി മാസ്റ്റർ തുവ്വൂർ ക്ലാസ് എടുക്കും. പരിപാടിയിൽ മണ്ഡലം – ജില്ല കെ എം സി സി ഭാരവാഹികൾ പങ്കെടുക്കും. കാമ്പയിനിൻ്റെ ഭാഗമായി വരും മാസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കാമ്പയിൻ ഒരുക്കങ്ങൾ വെള്ളിയാഴ്ച രാവിലെ നടന്ന കോട്ടക്കൽ മണ്ഡലം കെ എം സി സി യോഗം വിലയിരുത്തി. മണ്ഡലത്തിൽ നിലവിൽ കമ്മറ്റി ഇല്ലാത്ത പഞ്ചായത്ത് – മുനിസിപ്പാലിറ്റികളിൽ കെ എം സി സി കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. കാമ്പയിനിൻ്റെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളിൽ കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ കെ എം സി സി മെമ്പർമാരും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. സഊദി കെ എം സി സി നാഷണൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ മണ്ഡലത്തിലെ മുഴുവൻ കെ എം സി സി മെമ്പർമാരും അംഗങ്ങളവണമെന്ന് യോഗം ആവശ്യപ്പെട്ടു. എടയൂരിലെ ഫാത്തിമ റിഫ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡണ്ട് മൊയ്തീൻ കുട്ടി പൊന്മള യോഗം ഉദ്ഘടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡണ്ട് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൊയ്തീൻ കുട്ടി പൂവ്വാട്, ദിലൈബ് ചാപ്പനങ്ങാടി, മൊയ്തീൻ കോട്ടക്കൽ, ഹാഷിം കുറ്റിപ്പുറം, ഇസ്മാഈൽ പൊന്മള, മജീദ് ബാവ തലകാപ്പിൽ, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും അബ്ദുൽ ഗഫൂർ കൊൽക്കളം നന്ദിയും പറഞ്ഞു.