ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യം, മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍അഭിമാന നിമിഷം; മാര്‍ ജോര്‍ജ്

0
607

മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി ഭാരതത്തിന് അഭിമാനം; പ്രധാനമന്ത്രി

ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ നടക്കുന്നത്

വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട് കൂടി ആരംഭിച്ച ചടങ്ങില്‍ പുതിയ കര്‍ദിനാള്‍മാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറുന്ന ചടങ്ങുമാണ് നടന്നത്. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാര്‍ കൂവക്കാട് ധരിച്ചത്.

ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയന്‍ ബിഷപ്പ് ആഞ്ജലോ അസര്‍ബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയന്‍ ബിഷപ്പ് മൈക്കലോ ബൈചോകും കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. മാര്‍പാപ്പയുടെ 256 അംഗ കര്‍ദിനാള്‍ സംഘത്തിലാണ് മാര്‍ കൂവക്കാട് അടക്കമുള്ളവര്‍ ഭാഗമാവുന്നത്.

മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി ഭാരതത്തിന് അഭിമാനം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്പ്, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചു. മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്‌. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്‌.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക