കാളിദാസ് ജയറാം തരിണി കലിംഗരായ വിവാഹം ഞായറാഴ്ച

0
2245

ഗുരുവായൂര്‍: താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസിന്റെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരില്‍ നടക്കും. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലാണ് താലിക്കെട്ട്.

പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുക്കും. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സപ്തംബര്‍ ഏഴിന് ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം ഗുരുവായൂരിലായിരുന്നു.