കൊച്ചി: കുവൈറ്റിൽ ഗൾഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയ കേസിൽ 1475 മലയാളികൾക്കെതിരെ അന്വേഷണം. തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്‌സുമാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. കൊവിഡ് സമയത്താണ് കേസിനാസ്പദമായ സംഭവം. ബാങ്കിൽ നിന്ന് കോടികളാണ് പ്രതികൾ ലോൺ എടുത്തിരുന്നത്. ലോണെടുത്ത ശേഷം ഇവർ കടന്നു കളയുകയായിരുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരെ പ്രതികൾ ലോൺ എടുത്തിട്ടുണ്ട്.
ബാങ്കിന്റെ പരാതിയിൽ പത്തോളം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുളളത്. സംഭവത്തിൽ പത്ത് പേരെ തിരിച്ചറിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് ജീവനക്കാർ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.




