റിയാദിൽ മലയാളി യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു

0
1749

റിയാദ്: റിയാദിൽ മലയാളി യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. മലപ്പുറം  തനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബു റഹിമാൻ ആണ് എക്സിറ്റ് 9 ലെ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തി നാല് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ്: ബീരാൻ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹഫീസ, മക്കൾ: മുഹമ്മദ്‌ സൈൻ, മുഹമ്മദ്‌ ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക