പാലക്കാട്: തകരാറിലായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ കുടുങ്ങി യാത്രക്കാർ. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് 2 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങി കിടക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ബി ക്യാബിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. വാതിലുകൾ ഉൾപ്പെടെ ലോക്കായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല.
ബുധനാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. തകരാർ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരാനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തകരാർ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല.