കോഴിക്കോട്: ഉമർഫൈസിക്കും സുപ്രഭാതം പത്രത്തിനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജിഫ്രി തങ്ങൾക്ക് കത്തയച്ച് ജിഫ്രി തങ്ങൾ ഖാദിയായ മഹല്ല് കമ്മറ്റി.
സാദിഖലി തങ്ങൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ഉമർഫൈസിക്കെതിരെയും സുപ്രഭാതം പത്രത്തിൻ്റെ തെറ്റായ ചെയ്തികൾക്കെതിരെയും നടപടി വേണമെന്നാണ് രണ്ട് പേജിൽ തയ്യാറാക്കിയ കത്തിൽ മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കൈതപ്പൊയിൽ മഹല്ല് ഇസ്ലാഹുൽ മുസ്‌ലിമീൻ കമ്മിറ്റി ഐകകണ്ഠേനയാണ് കത്തയച്ചത്. സമസ്‌ത കേരള ജംഇയത്തുൽ ഉലമയുടെ ജോയിന്റ് സെക്രട്ടറിയും മുശാവറ അംഗവുമായ മുക്കം ഉമർ ഫൈസി പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പ്രസംഗം സമസ്‌തയിൽ അനൈക്യവും വിഭാഗീയതയും ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്.





