Tuesday, 21 January - 2025

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

റിയാദ്: സഊദിയിലെ അസീറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് ബിഷയിൽ വെച്ചാണ് അപകടം നടന്നത്. ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഭാര്യ നഷീദ. മക്കൾ: ആസ, റയ്യാൻ, അയ്‌റ. പിതാവ്: ഹസ്സൻ കൂട്ടി ഹാജി, ,മാതാവ്: ആയിഷ. സഹോദരന്മാർ: ശറഫുദ്ധീൻ സഊദി, മുഹമ്മദ് ഹനീഫ അബുദാബി. സഹോദരിമാർ: ഖൈറുന്നീസ, ഹഫ്സത്ത്.

മയ്യത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കം ചെയ്യുന്നതാണന്ന് ഖമീസ് മുഷൈത്ത്‌  സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മുന്നിയൂർ അറിയിച്ചു. ബിഷ കെ എം സി സി പ്രസിഡണ്ട് ഹംസ തൈക്കണ്ടിയാണ് കാര്യങ്ങൾക്ക് നേത്രത്വം നൽകുന്നത്.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി കബറടക്കം ചെയ്യുന്നതാണന്ന് ഖമീസ് മുഷൈത്ത്‌  കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മുന്നിയൂർ അറിയിച്ചു.ബിഷ കെ എം സി സി പ്രസിഡണ്ട് ഹംസ തൈക്കണ്ടിയാണ് കാര്യങ്ങൾക്ക് നേത്രത്വം നൽകുന്നത്.

റിപ്പോർട്ട് :മുഹമ്മദ് ഷാഫി തിരൂർ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: