Thursday, 5 December - 2024

പ്രവാസികൾ ശ്രദ്ധിക്കുക!, റീ എൻട്രി അടിക്കൽ ഉൾപ്പെടെ അബ്ശിർ സേവനങ്ങൾ തടസപ്പെടും; അബ്ഷിർ മുന്നറിയിപ്പ്

റിയാദ്: റീ എൻട്രി അടിക്കൽ ഉൾപ്പെടെ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പ് നൽകി അബ്ഷിർ പ്ലാറ്റ്ഫോം. അബ്ഷിർ പ്ലാറ്റ്‌ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ ആണ് താത്കാലികമായി സേവനങ്ങൾ തടയപ്പെടുക. ഷെഡ്യൂൾ ചെയ്ത അപ്‌ഡേറ്റുകൾ നടക്കുമെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള അബ്ഷർ പ്ലാറ്റ്ഫോം വെളിപ്പെടുത്തി. അപ്‌ഡേഷന്‍ സമയത്ത് മിക്ക സേവനങ്ങളും തടസ്സപ്പെടും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വെള്ളിയാഴ്ച അര്‍ധരാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെയാണ് അപ്‌ഡേറ്റുകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അബ്ഷിർ പ്ലാറ്റ്‌ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ ആണ് താത്കാലികമായി സേവനങ്ങൾ തടയപ്പെടുക. ഷെഡ്യൂൾ ചെയ്ത അപ്‌ഡേറ്റുകൾ നടക്കുമെന്ന് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള അബ്ഷർ പ്ലാറ്റ്ഫോം വെളിപ്പെടുത്തി. സേവനങ്ങൾ ഭാഗികമായി തടയപ്പെടുന്നതിനാൽ അബ്ഷിർ നൽകുന്ന സേവനങ്ങൾ ആവശ്യമായിട്ടുള്ളവർ അപ്‌ഡേറ്റ് സമയങ്ങൾക്ക് മുമ്പ് പ്രധാനപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ പൂർത്തിയാക്കാൻ എല്ലാ ഉപഭോക്താക്കളെയും അബ്ഷിർ ഉപദേശിച്ചു.


ഇഖാമ പുതുക്കല്‍, റീ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണം. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യതിരിക്തമായ അനുഭവം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബ്ഷിർ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്.

നിലവിൽ റീ എൻട്രി അടിക്കൽ ഉൾപ്പെടെ പ്രവാസികൾക്കും സഊദികൾക്കും ആവശ്യമായ ഗവണ്മെന്റ് സേവനങ്ങൾ മുഴുവൻ നൽകുന്നത് അബ്ഷിർ പ്ലാറ്റ്ഫോം സംവിധാനം വഴിയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: