Thursday, 5 December - 2024

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ കാഞ്ഞങ്ങാട്, കൊളവയലിലെ പി പി നസീമ (50) ടീച്ചര്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായ നസീമ ടീച്ചര്‍ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്‌. കോഴിക്കോട് ആശുപത്രിയിൽ വെച്ചാണ് മരണം.

വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍(വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗഷാദ്(പരയങ്ങാനം, മൗവ്വല്‍). സഹോദരങ്ങള്‍’ സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുള്ള. നിര്യാണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട്ടേയ്ക്ക് പോയിട്ടുണ്ട്.

Most Popular

error: