Thursday, 5 December - 2024

വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: വയനാട് ലോക്സഭാ അംഗമായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് ചുമതലയേൽക്കും.

പ്രതിഷേധദിനത്തിലാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനുള്ള സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിൽ പ്രിയങ്ക പങ്കെടുക്കും.

അദാനിക്കെതിരെ അമേരിക്കയിൽ കേസ് എടുത്തതിനേകുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും. മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാത്തതിലും പ്രതിപക്ഷം അസ്വസ്ഥരാണ്. സഭ കൂടിയ രണ്ട് ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് പിരിയുകയായിരുന്നു.

പ്രിയങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വിജയിച്ച സർട്ടിഫിക്കറ്റ് നൽകാനായി ടി.സിദ്ദീഖ് ഉൾപ്പെടെയുള്ള എംഎൽഎമാർ ഡൽഹിയിലുണ്ട്.

ഇവടോടൊപ്പമാണ് ഡൽഹിയിലെ സമരത്തിൽ പ്രിയങ്ക പങ്കെടുക്കുന്നത്. പിതാവ് വസന്ത് റാവു പാട്ടീൽ നിര്യാതനായതോടെ ഒഴിവ് വന്ന ലോക്സഭാ മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പിൽ ജയിച്ച രവീന്ദ്ര വസന്ത് റാവുവാണ് പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

Most Popular

error: