PMA സലാമിന്റെ വിവാദ പരാമർശം; സമസ്ത പ്രവാസ സംഘടനകളും പ്രതിഷേധത്തിൽ

0
697

പരാമർശം അപലപീനയമാണെന്ന് എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി

ദുബൈ/റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി എം എ സലാമിന്റെ വിവാദ പരാമർശത്തിൽ സമസ്ത പ്രവാസ സംഘടനകളും പ്രതിഷേധത്തിൽ. മുസ്‌ലിം ലീഗ്‌ നേതാവ് പി.എം.എ സലാം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മു ത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചു നടത്തിയ പരാമർശം അപലപനീയമാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പാലക്കാട്ടെ യു. ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർ ഥികൾ ജിഫ്രി തങ്ങളെ സമീപിച്ചതും അനുഗ്രഹം തേടിയതും മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതാണ്. പരാജയ പ്പെട്ട ഇടതു സ്ഥാനാർഥിയുടെ സന്ദർ ശനം മാത്രം പരാമർശിച്ച് സമസ്ത പ്രസി ഡന്റിനു നേരെ പരിഹാസം നിറഞ്ഞ സ്വരത്തിൽ അധിക്ഷേപിച്ചത്. ലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാ വിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത താണ്.  സരിൻ പരാജയപ്പെട്ടത് ജിഫ്തി തങ്ങൾ അനുഗ്രഹിച്ചതു കൊണ്ടാ ണെങ്കിൽ ചേലക്കരയിൽ രമ്യ പരാജ യപ്പെട്ടത്, മുസ്‌ലിം ലീഗ് പ്രസിഡന്റ് അവർക്കു നൽകിയത് പരാജയപ്പെടാനുള്ള അനുഗ്രഹമായതുകൊണ്ടാണോ എന്ന് സലാം വ്യക്തമാക്കണമെന്നും ചെയർമാൻ ശംസുദ്ദീൻ ഫൈസി, പ്രസിഡന്റ് സൈനുൽ ആബിദ് ഫൈസി, ആക്ടിങ് പ്രസിഡൻ്റ് മുസ്തഫ ദാരിമി, ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമസ്തകേരള ജംഇയ്യത്തുൽ ഉലമയേയും, സമസ്തയുടെ സച്ചതിരായ ആലിമീങ്ങളേയും കൂട്ടായി ആസൂത്രിതമായ നീക്കങ്ങങ്ങളിലൂടെ പരസ്യമായി അപമാനിക്കുന്ന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി P.M.A സലാമിൻ്റെ ആവർത്തിച്ചുള്ള നിന്ദ്യമായി നടപടി അങ്ങേയറ്റത്തെ ഗൗരവതരമാണന്ന് സമസ്ത ബഹ്റൈനും പോഷക ഘടകങ്ങളായ ബഹ്റൈൻ റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീനും, SKSSF ബഹ്റൈനും, ഏരിയാ  കമ്മിറ്റകളും സംയുക്തമായി   പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമുദായത്തെ ചേരിതിരിവിലേക്ക് നയിക്കുന്ന ഇത്തരം പ്രസ്താവനകൾ ബന്ധപ്പെട്ടവർ ഇടപെട്ട് തിരുത്തി നടപടികൾ സ്വീകരിക്കണമെന്നും സമസ്ത ബഹ്റൈൻ ജന:സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ, SKSSF ബഹ്റൈൻ ജന: സെക്രട്ടറി നവാസ് കുണ്ടറ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

പി എം എ സലാമിന്റെ പരാമർശം അപലപീനയമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവാനയിൽ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക