പണ്ഡിതന്മാരെ പരിഹസിക്കാതിരിക്കുക, വിമർശനങ്ങളിൽ മാന്യത പാലിക്കുക; ജിഫ്‌രി മുത്തുകോയ തങ്ങൾ

0
770

എടക്കര: പ്രവാചക കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിൽ എത്തുകയും വിശ്വാസികൾ നെഞ്ചിലേറ്റുകയും ചെയ്തിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങൾ. പണ്ഡിതന്മാരെ
പരിഹസിക്കാതിരിക്കുകയും വിമർശനങ്ങളിൽ
മാന്യത പാലിക്കുകയും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.

എടക്കര മേഖല എസ് കെ എസ് എസ് എഫ് ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞ് പുതിയ രീതി ഉൾക്കൊണ്ടവരാണ് ബിദഇകൾ . അവരിലൂടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതിനെതിരെയുള്ള ശബ്ദമായാണ് സമസ്ത രൂപീകൃതമായത്. വിശ്വാസ സംരക്ഷണത്തിനായി സമസ്ത നേതാക്കൾ ഒട്ടനവതി പ്രയാസങ്ങൾ സഹിച്ചിട്ടുണ്ട്. എന്നിട്ടും സത്യത്തെഅവർ മുറുകെ പിടിച്ചു. ഈ രീതി തന്നെയാണ് നമ്മൾ സ്വീകരിക്കേണ്ടത്തങ്ങൾ ഓർമ്മിപ്പിച്ചു.

സമസ്ത മണ്ഡലം ട്രഷറർ ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സമസ്ത മണ്ഡലം പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ഫൈസി മരുതങ്ങാട്, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട്, സത്താർ പന്തല്ലൂർ, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ , അബ്ദുൽ അസീസ് മുസ്‌ലിയാർ മൂത്തേടം,സയ്യിദ് സ്വാദിഖ് അൽ ബുഹാരി തങ്ങൾ, സയ്യിദ് ജുനൈദ് തങ്ങൾ, സയ്യിദ് മുല്ലക്കോയ തങ്ങൾ, ശമീർ ഫൈസി തണ്ണിക്കടവ്, നിസാം കെട്ടുങ്ങൽ, ഹബീബ് ഫൈസി, നൗഷാദ് നാണി, എന്നിവർ സംസാരിച്ചു.

മുജീബ് റഹ്മാനി, ഫാറൂഖ് ഫൈസി, ഹംസ ഫൈസി കൈപിനി, പാതാർ മുഹമ്മദ് ഫൈസി, ഉസ്മാൻ ഫൈസി, സൈനുദ്ദീൻ ലത്വീഫി, ശിഹാബ് ഫൈസി, ഹംസ ഫൈസി, ഹുസൈൻ അൻസ്വരി, നാസർ മാസ്റ്റർ, റാഷിദ് മാഷ്, ഉബൈദ്, തെക്കിണി ഹംസ, മേഖല ഭാരവാഹികൾ, ക്ലസ്റ്റർ യൂണിറ്റ് ഭാരവാഹികൾ, എസ് വൈ എസ്, എസ് എം എഫ്, ഖുതബാഅ്, റെയിഞ്ച് ഭാരവാഹികൾ പ്രവർത്തകർ പങ്കെടുത്തു.