സഊദിയിൽ അനുമതിയില്ലാതെ ആഘോഷ പരിപാടി സംഘടിപ്പിച്ച മലയാളികളെ നാടുകടത്തി

0
4905

കിഴക്കൻ സഊദിയിലെ ദമാമിൽ വെച്ചാണ് ഇവരെ പിടികൂടിയത്

ദമാം: സഊദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ച കേസിലകപ്പെട്ട അഞ്ച് മലയാളികളെ നാട് കടത്തി. രണ്ടു മാസം മുമ്പ് സഊദിയിലെ ദമാമിൽ മതപരമായ ആഘോഷപരിപാടി നടത്തിയതിനാണ് അഞ്ചു പേരും പോലീസ് പിടിയിലായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരിപാടി സംഘടിപ്പിച്ച പ്രമുഖ സംഘടനയുടെ നാല് പേരെയും ഇവർക്ക് പരിപാടിക്കായി വേദി അനുവദിച്ച ഒരാളെയുമാണ് സുരക്ഷാ വിഭാഗം സെപ്റ്റംബർ അവസാന വാരം അറസ്റ്റ് ചെയ്തിരുന്നത്. പരിപാടിയുടെ അവസാനം അധികൃതർ സ്ഥലത്തെത്തി പരിപാടി നടത്താൻ നേതൃത്വം നൽകിയ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് ഇവരെ ജയിലിലേക് മാറ്റുകയും തുടർ നടപടികൾ സ്വീകരിച്ച് നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. രണ്ടര മാസത്തിലധികം ജയിലിൽ വാസം അനുഭവിച്ച ഇവർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ദമാമിൽ നിന്ന് ഹൈദരാബാദ് വഴി നാട്ടിലേക്ക് മടങ്ങിയ ഇവർ സ്വന്തം വീടുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ഒരു പാഠമാണ് സംഭവമെന്ന് സാമൂഹ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക