ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
814

ദമാം: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മേൽ കമ്മിറ്റിയാണ് പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചത്. സലാം ആലപ്പുഴ പ്രസിഡന്റായും ബഷീർ മാറാടി വെട്ടുപാറ ജനറൽ സെക്രട്ടറിയായും ശരീഫ് ആലുവ ട്രഷറർ ആയുമുള്ള കമ്മിറ്റിയെയാണ് പ്രഖ്യാപിക്കപ്പെട്ടത്. നൗഷാദ് തിരുവനന്തപുരം ചെയർമാൻ, അൻസാരി നാരിയ ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി ഫിറോസ് വാൽക്കണ്ടി, സുബൈർ ചാലിശ്ശേരി, ഹസ്സൻ കോയ ചാലിയം, ജമാൽ കോയപ്പള്ളി, റാഫി ഹുദവി എന്നിവരും സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായി അസീസ് ഉണ്ണിയാൽ, സലാം പഞ്ചാര, നിസാം യാക്കൂബ്, അബൂബക്കർ കാസർകോട്, റാഫി കൂട്ടായി എന്നിവരെയും തെരഞ്ഞെടുത്തു.

മുൻ പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗമായും മുൻ ജനറൽ സിക്രട്ടറി ശംസുദ്ധീൻ പള്ളിയാളി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. വിഭാഗ്ഗീയ പ്രവർത്തനങ്ങൾ ശക്തമായതിനെ തുടർന്ന് കമ്മിറ്റിയെ മരവിപ്പിക്കുയായിരുന്നു. പിന്നീട് അഡ്ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ്, ജന സിക്രട്ടറി, ട്രഷറർ, ചെയർമാൻ, ഓർഗ സിക്രട്ടറി