കാസര്‍ക്കോട്ടെ റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വച്ചത് കൗതുകത്തിനും പ്രണയനൈരാശ്യം മൂലവും; പ്രതി അഖില്‍ ജോണ്‍ മാത്യുവിന്റെ മൊഴി സംശയിക്കാതെ പൊലിസ്

0
553

കല്ലുകള്‍ക്ക് മുകളിലൂടെ തീവണ്ടി പോകുന്ന ശബ്ദം കേള്‍ക്കുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നും അഖില്‍ അന്വേഷണസംഘത്തോട് പറഞ്ഞു

കാസര്‍കോട്: കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിന്‍ പോകുന്നതിനിടെ കല്ലുകള്‍ വച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. കൗതുകത്തിന് വേണ്ടിയാണ് ട്രെയില്‍ പാഞ്ഞുവരുമ്പോള്‍ പാളത്തില്‍ കല്ലുകള്‍ വച്ചതെന്നാണ് പ്രതി മൊഴി നല്‍കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിങ്കളാഴ്ച രാത്രിയാണ് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യു, അമൃത്സര്‍- കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മുമ്പ് പാളത്തില്‍ കല്ലുകള്‍ സ്ഥാപിച്ചത്. എന്നാല്‍, അപകടമൊന്നും സംഭവിച്ചില്ല. ട്രെയിന്‍ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാളത്തില്‍ കല്ലുകളും ഇരുമ്പ്ദണ്ഡുകളും വയ്ക്കുന്ന സംഭവങ്ങള്‍ വ്യാപകമായി വരുന്നതിനിടെയാണ് കാസര്‍ക്കോട്ടും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയാണ് പ്രതി പിടിയിലായത്. കൗതുകത്തിനാണ് ഇത് ചെയ്തതെന്നും അട്ടിമറി ശ്രമമോ അത്തരം ലക്ഷ്യങ്ങളോ ഇവര്‍ക്കുണ്ടായിരുന്നില്ലെന്നും റെയില്‍വേ സുരക്ഷാ പോലീസ് (RPF) ഇന്‍സ്‌പെക്ടര്‍ എം. അക്ബര്‍ അലി പറഞ്ഞു. ജോലി അന്വേഷിച്ചാണ് അഖില്‍ ജോണ്‍ പത്തനംതിട്ടയില്‍നിന്ന് കാസര്‍കോട് എത്തിയതെന്നും മൊഴി നല്‍കി. പ്രണയം തകര്‍ന്നതിന്റെ വിഷമത്തില്‍നിന്ന് കരകയറാനാണ് പാളത്തില്‍ കല്ലുകള്‍ നിരത്തിയതെന്നും കല്ലുകള്‍ക്ക് മുകളിലൂടെ തീവണ്ടി പോകുന്ന ശബ്ദം കേള്‍ക്കുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നും അഖില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. 

മൂന്ന് ദിവസം മുമ്പാണ് അഖില്‍ ജോണ്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. റെയില്‍വേ നിയമം 147, 154 എന്നിവ പ്രകാരം റെയില്‍വേ പരിധിയില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയതിനും തീവണ്ടിയാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടാക്കിയതിനുമാണ് കേസ്.

വന്ദേഭാരതിന് കല്ലെറിഞ്ഞ പതിനേഴുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരമാകും നടപടി സ്വീകരിക്കുക. നവംബര്‍ എട്ടിന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകകുകയിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്തത്. പൂച്ചക്കാട് സ്വദേശിയായ പതിനേഴുകാരനാണ് പിടിയിലായത്.

കാസര്‍കോട് മേഖലയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതും പാളത്തില്‍ കല്ലുവെക്കുന്നതും വര്‍ധിച്ചുവരുന്നതിനാല്‍ മേഖലയില്‍ റെയില്‍വെ പൊലീസും ആര്‍.പി.എഫും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മിക്ക കേസുകളിലും കുട്ടികളോ കൗമാരക്കാരോ ആണ് പിടിയിലാകുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക