ദോഹ: കണ്ണൂർ മട്ടന്നൂർ സ്വദേശിയുൾപ്പടെ രണ്ടു പേർ ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസും (40), നേപ്പാൾ സ്വദേശിയുമാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയ്‌ലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനാണ് രഹനാസ്. വരട്ടിയോടൻ അബ്ദുൽ വാഹിദ്, ചോലയിൽ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശരീഫ. മക്കൾ: മിൻസ ഫാത്തിമ, സൈനുൽ ഹാഫിസ്, സാഖിഫ് ഐമെൻ.
ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയായ ശേഷം നാട്ടിലെത്തിക്കും.