കഴിഞ്ഞ ദിവസം ജിദ്ദയിൽ മരണപെട്ട മലയാളി യുവാവിന്റെ മരണം ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു. മുപ്പത്തിയഞ്ചു കാരനായ ചുറു ചുറുക്കുള്ള യുവാവിന്റെ മരണം ബന്ധുക്കളേയും സുഹൃത്തുക്കളെയും സങ്കട കണ്ണീരിലാഴ്ത്തി. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് കണ്ണത്ത് പരേതനായ പൂഴിക്കുന്നൻ ഉമ്മറിൻ്റെ മകൻ ഷൈജുവാണ് ദിവസങ്ങൾ നീണ്ട ചികിത്സക്കിടെ ജിദ്ദയിൽ മരണപ്പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2 മാസത്തോളമായി സ്ട്രോക്ക് ബാധിച്ച് അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദയിലായിരുന്ന ഭാര്യയും 4 വയസുള്ള പെൺകുട്ടിയും ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.
എന്നാൽ, മരണത്തിന്റെ രണ്ടാം ദിനം തന്റെ പ്രിയതമ തനിക്ക് ഒരു പൊന്നു മോളെ സമ്മാനിച്ചത് അറിയാതെ ആ സമയം ഫ്രീസറിൽ മരവിച്ച് കിടക്കുകയായിരുന്നു ഷൈജു. തൻ്റെ കുഞ്ഞിൻ്റെ പിതാവ് മരണപ്പെട്ട വിവരം അറിയാതെ അയാളുടെ ഭാര്യ പിഞ്ചു പൈതലിനൊപ്പം നാട്ടിലെ മഞ്ചേരിയിലെ ഒരു ആശുപത്രിയിലും. വീട്ടുകാരും അടുത്ത ബന്ധുക്കളും എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്ന സങ്കട കണ്ണീരിൽ ആയിമാറിയ സമയം.
മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കണ്ണീരിൽ കുതിർത്ത് ഷെയർ ചെയ്യപ്പെടുന്ന സന്ദേശം ഇങ്ങനെ 👇
ഷൈജു എന്ന 35 കാരൻ ജിദ്ദയിൽ മരണപ്പെട്ടു; രണ്ടാം ദിവസം അവനൊരു കുഞ്ഞു പിറന്നു………
പ്രവാസികളുടെ മരണവാർത്തകൾ ആണ് ഏറെ സങ്കടകരം
ഇതിൽപ്പരം സങ്കടം വേറെയുണ്ടോ ?
35 വയസുള്ള ഷൈജു എന്ന ഒരു പ്രവാസി സഊദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെടുന്നു. അയാൾ മരിച്ച് രണ്ടാം ദിവസം അയാളുടെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. തനിക്ക് ഒരു കുഞ്ഞ് പിറന്ന സന്തോഷ വാർത്തയറിയാതെ അയാൾ കടലിനക്കരെ ഒരു ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ കിടക്കുന്നു.
തൻ്റെ കുഞ്ഞിൻ്റെ പിതാവ് മരണപ്പെട്ട വിവരം ഇതുവരെയും അറിയാതെ അയാളുടെ ഭാര്യ നാട്ടിലെ , മഞ്ചേരിയിലെ ഒരു ആശുപത്രിയിൽ കുഞ്ഞിനോടൊപ്പം കഴിയുന്നു…………
മലപ്പുറം ജില്ല കരുവാരക്കുണ്ട് കണ്ണത്ത് പരേതനായ പൂഴിക്കുന്നൻ ഉമ്മറിൻ്റെ മകൻ ഷൈജു ജിദ്ദയിൽ മരണപ്പെട്ടു.
35 വയസായിരുന്നു. 2 മാസത്തോളമായി സ്ട്രോക്ക് ബാധിച്ച് അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. ജിദ്ദയിലായിരുന്ന ഭാര്യയും 4 വയസുള്ള പെൺകുട്ടിയും ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.
പൂർണ്ണഗർഭിണിയായിരുന്ന ഷൈജുവിൻ്റെ ഭാര്യ ശിഫ ഇന്ന് (തിങ്കൾ) പുലർച്ചെ പ്രസവിച്ചു.
പെൺകുട്ടിയാണ്. ശിഫയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.
മാതാവ് :
മേച്ചേരി ജമീല കേമ്പിൻകുന്ന്. ഭാര്യ : പൂളമണ്ണ ഓട്ടോമ്പറ്റയിലെ തെച്ചിയോടൻ കരീമിൻ്റെ മകൾ ശിഫ. മക്കൾ: നാല് വയസുള്ള ഇനിയ മെഹരിഷ്, ഒരു ദിവസം പോലും പ്രായമാകാത്ത ഒരു പെൺകുട്ടി. സഹോദരങ്ങൾ: ബുഷൈർ, ജിസാർ, ഹസീന
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കുമെന്ന് KMCC നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട് പറഞ്ഞു.
പരേതന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ റബ്ബേ.
കുടുംബത്തിന് ക്ഷമ നൽകണേ നാഥാ…….
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
