Saturday, 14 December - 2024

ജോലിക്ക് പോകാനൊരുങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിലെ മസ്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മാഹി സ്വദേശി അഴിയൂരിലെ സഫിയാസില്‍ എൻ പി ശംസുദ്ദീൻ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

32 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. 30 വർഷത്തോളം സലാലയിൽ ഡബ്ല്യു ജെ ടൗവ്വൽ കമ്പനിയിലായിരുന്നു. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: സഫിയത്ത്.

മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ. സഹോദരങ്ങൾ: ഹസൻ അഹമ്മദ് , മുഹമ്മദ് ഷരീഫ്, ഷാനിദ് (സലാല), ഇഖ്ബാൽ (മസ്കത്ത്). 

Most Popular

error: