ജിദ്ദ: ജിദ്ദ വസീരിയയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കിഴക്കന്റെ പുരക്കൽ ഹമീദിന്റെ (56) മയ്യിത്ത് ജിദ്ദയിലെ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു. 25 വർഷമായി ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിതാവ് പരേതനായ ഇസുട്ടി. മാതാവ് ആമിനക്കുട്ടി. ഭാര്യ താഹിറ. മക്കൾ: ഹിജാഷ് അഹ്മദ്, സഹല ജാസ്മിൻ, സൻജീദ് റാസി. മരുമക്കൾ:ഹാരിസ് താനൂർ, ഷിഫ്ന ഷെറിൻ.
നടപടിക്രമങ്ങൾക്ക് ജിദ്ദ ഐ.സി.എഫ് സർവീസ് ആന്റ് വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി, വെൽഫെയർ സമിതി അംഗങ്ങളായ മുഹ്‌യുദ്ദീൻ അഹ്‌സനി, ഹനീഫ കാസർക്കോട്, അബ്ദുൽ ഗഫൂർ മുസ്‌ലിയാർ പെരുവള്ളൂർ, ഖാസിം സഖാഫി കുടക്, ചെവിടിക്കുന്നൻ കോയാമു ഹാജി ഒതുക്കുങ്ങൽ, ആദിൽ ഒതുക്കുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.