കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്.
ഈയിടെ ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതു കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ച് ആക്രമിക്കുകയായിരുന്നു. കൗൺസിൽ യോഗത്തിനിടെയാണ് സംഭവം. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ തടയുകയായിരുന്നു. നേരത്തെ വീടിന് നേരെയും ആക്രമണം ഉണ്ടായതായി ഷനൂബിയ പ്രതികരിച്ചു.





