ജിദ്ദ: വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിൽ ഹെൽത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ അൽ റയാൻ ഇൻറർനാഷണൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജിദ്ദ കൗൺസിൽ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടർ വിനീത പിള്ള സ്തനാർബുദത്തെ കുറിച്ച് വളരെ വിജ്ഞാനപ്രദവും വിശദവുമായ പ്രഭാഷണം നടത്തി. സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിദ്ദ കൗൺസിൽ പ്രസിഡന്റ് മോഹൻ ബാലൻ യോഗം ഉദ്ഘാടനം ചെയ്തു. നാഷണൽ കോർഡിനേറ്റർ വിലാസ് കുറുപ്പ്, രക്ഷാധികാരി മിർസ ഷെരീഫ്, ജിദ്ദ അൽ റയാൻ ഇൻറർനാഷണൽ ക്ലിനിക് ഡയറക്ടർ ഡോ.മുഷ്‌ഖാത് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി യൂനുസ് അഹമ്മദ് സ്വാഗതവും, ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു.
വനിതാ വിഭാഗം കൺവീനർ സോഫിയാ ബഷീർ അവതാരികയയായിരുന്നു, ഹെൽത്ത് ഫോറം കൺവീനർ ശിവാനന്ദൻ, ജോസഫ് വർഗീസ്, പ്രിയ സന്ദീപ്, രേണുക ശിവൻ, കൃപ സന്തോഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.