Saturday, 14 December - 2024

ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി ഖത്തർ

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകളിൽ നിന്ന്​ പിൻവാങ്ങിയെന്ന റിപ്പോർട്ടുകൾ​ തള്ളി ഖത്തർ. ദോഹയി​ലെ ഹമാസ്​ ഓഫീസ്​ അടച്ചുപൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ഖത്തർ വ്യക്തമാക്കി. അതിനിടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ആയുധ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ ഇസ്രായേലിന്​ അമേരിക്ക മുന്നറിയിപ്പ്​ നല്‍കി.

ഗസ്സയിലെ യുദ്ധവിരാമം മുൻനിർത്തിയുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്ന്​ പിൻവാങ്ങാൻ തീരുമാനിച്ചതായ റിപ്പോർട്ടുകളാണ് ഖത്തര്‍ തള്ളിയത്. തൽക്കാലം ചർച്ച നിർത്തി വെക്കുക മാത്രമാണുണ്ടായത്​. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന്​ ഇരുപക്ഷത്തെയും അറിയിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Most Popular

error: