ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്തു കെഎംസിസിയും ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെയും 2025 ലേക്കുള്ള വാർഷിക കലണ്ടറിന്റെയും ഉദ്ഘാടനം ജിദ്ദയിലെ അൽ സഹ്‌റയിലുള്ള ഹിബ ഏഷ്യ ഹെൽത്ത് കെയർ ക്ലിനിക്കിൽ നടന്നു. ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് യൂനുസ് കുരിക്കളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെ ഉദ്ഘാടനം സഊദി നാഷണൽ കെഎംസിസി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി വള്ളുവങ്ങാടും 2025 വർഷത്തേക്കുള്ള വാർഷിക കലണ്ടറിന്റെ ഉൽഘാടനം ഹിബ ഏഷ്യ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, മാനേജർ അഷ്‌റഫ്, സൂപ്പർവൈസർ ഹുവൈദ അഹ്മദ് എന്നിവർ സംയുക്തമായും നിർവഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എല്ലാ വിഭാഗം മെഡിക്കൽ ട്രീട്മെന്റുകൾക്കും ആകർഷകമായ ഡിസ്‌കൗണ്ടോടു കൂടിയുള്ള മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് ജിദ്ദയിലെ പാവപ്പെട്ട പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ജിദ്ധ കെഎംസിസി മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി മൂസ വെട്ടിക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തികൊണ്ട് പറഞ്ഞു.
ചടങ്ങിൽ ജിദ്ദ കെഎംസിസി പാണ്ടിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി പവാസ് പാലത്തിങ്ങൽ സ്വാഗതവും ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു. കാസർകോട് കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി, അൽ സാത്തി ഏരിയ കമ്മിറ്റി പ്രസിഡന്റ് മുജീബ് വെള്ളേരി, ഭാരവാഹികളായ ബഷീർ, ജാഫർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക





