വാഴക്കാട്(മലപ്പുറം): വാഴക്കാട് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരിച്ചത്. മുണ്ടുമുഴിയിൽ ആണ് സംഭവം. നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചത്.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ടു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





