തിരുവനന്തപുരം: വര്‍ക്കലയലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. വര്‍ക്കലയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ഫ്രാന്‍സ് സ്വദേശിയായ ക്രിസ്റ്റിന്‍ എമിലിയാണ് മരിച്ചത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം എമിലിയെ ഇടിക്കുകയായിരുന്നു. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ എമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബൈക്ക് അമിത വേഗതയില്‍ വന്ന് എമിലിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല സ്വദേശിയായ 22കാരനാണ് വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.
