മേപ്പാടിയിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും; ഭക്ഷ്യക്കിറ്റിൽ നിന്ന് വിഷബാധയേറ്റതായി ആരോപണം

0
720

വയനാട്: മേപ്പാടി കുന്നംപറ്റയിൽ മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യകിറ്റിൽ വിവാദമൊഴിയുന്നില്ല. രണ്ടുകുട്ടികൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. ഭക്ഷ്യകിറ്റിൽ നിന്നാണ് വിഷബാധയെന്ന് ആരോപിച്ച് മേപ്പാടിയിൽ സിപിഎം പ്രവർത്തകർ റോഡ്‌ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. സർക്കാർ കിറ്റ് നൽകിയ മറ്റു പഞ്ചായത്തുകളിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.

കൊടുക്കാത്ത ബ്രെഡ് പൂത്തത് പോലെ സർക്കാർ കൊടുക്കാത്ത റവയും മൈദയും പൂത്തു എന്നാണ് ആരോപിക്കുന്നത്. കൊടുക്കാത്ത സാധനങ്ങൾ എങ്ങനെയാണ് കേടാകുന്നതെന്നും മന്ത്രി ചോദിച്ചു.