ശക്തമായ മഴക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
960

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴ ലഭിക്കും. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. നാലു ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെലോ അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയണ്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴി ശക്തിപ്പെട്ട് ന്യൂനമര്‍ദമായി ശ്രീലങ്ക– തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍വരുന്ന അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.