റിയാദ്: റിയാദിൽ സ്വകാര്യ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
അൽ അസീസിയ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.
ബദർ ബിൻ മുഹമ്മദ് അൽ ഹലഫി എന്ന 13 വയസ്സുകാരനായ വിദ്യാർത്ഥിയാണ് ബസിൽ നിന്ന് വീണ് ടയറിനടിയിൽ പെട്ട് മരിച്ചത്.
മിഡിൽ സ്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ബദർ. ബസിൻ്റെ ഡോറിൽ ചാരിനിൽക്കുകയായിരുന്ന ബദർ. ഡോർ പെട്ടന്ന് തുറന്നതിനെ തുടർന്ന് പുറത്തേക്ക് വീഴുകയും ടയറിനടിയിൽ കുടുങ്ങുകയുമായിരുന്നു.
അപകടത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർ (യെമൻ പൗരൻ) ആണെന്ന് ട്രാഫിക് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർ ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.