Thursday, 5 December - 2024

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന്‌ അധിക്ഷേപം; അടിവസ്ത്രം മാത്രമിട്ട് ഇറാനിയൻ വിദ്യാർഥിനിയുടെ പ്രതിഷേധം

ഇറാനിലെ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി. വസ്ത്രമഴിച്ച്  അടിവസ്ത്രം മാത്രമിട്ടാണ് വിദ്യാർഥിനി പ്രതിഷേധിച്ചത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്റെ അര്‍ദ്ധസൈനിക വിഭാഗമായ ബാസിജിന്റെ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ ഹിജാബും വസ്ത്രങ്ങളും വലിച്ചുകീറാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനി അടിവസ്ത്രം മാത്രം ധരിച്ച് യൂണിവേഴ്‌സിറ്റിക്ക് മുന്നിലൂടെ നടന്നത്. 

വിദ്യാര്‍ഥിനി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും മാനസികവിഭ്രാന്തി നേരിടുകയായിരുന്നുവെന്നുമാണ് സര്‍വകലാശാല വക്താക്കളുടെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. 

Most Popular

error: