Saturday, 14 December - 2024

ശ്രീകുമാർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി; മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നൽകിയിരുന്നത്.

തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്.

മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Most Popular

error: