കൊടകര വെളിപ്പെടുത്തൽ; ശോഭാ സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിൽ ട്വൻ്റിഫോറിനും റിപ്പോർട്ടർ ടീവിക്കും വിലക്ക്

0
1022

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിൽ ട്വൻ്റിഫോറിനും റിപ്പോർട്ടർ ടീവിക്കും
വിലക്ക്. രാവിലെ 10 മണിക്ക് ശോഭാസുരേന്ദ്രന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ നിന്നാണ് വിലക്കിയത്.

ഇനി തന്റെ ഒരു വാർത്ത സമ്മേളനത്തിലും ചാനലുകളെ പങ്കെടുപ്പിക്കില്ലെന്നും ശോഭ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടതാണ് വിലക്കിന് ആധാരം.

തിരൂർ സതീഷിന്റെ വീട്ടിൽ താൻ ഒരിക്കലും പോയിട്ടില്ല എന്നാണ് ഇന്നലെ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ശോഭയുടെ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് തിരൂർ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടിൽ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.