Saturday, 14 December - 2024

സഊദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ്

ജിദ്ദ: സഊദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിനിടയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് (ഡിജിസിഡി) അഭ്യർത്ഥിച്ചു.

മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും തോടുകളും താഴ്‌വരകളുമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അത്തരം സ്ഥലങ്ങളിൽ നീന്തരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വിവിധ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ സൗദി പൗരന്മാരോടും സൗദിയിലെ പ്രവാസികളോടും ഡിജിസിഡി ആഹ്വാനം ചെയ്തു.

മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ആലിപ്പഴത്തിനും പൊടിപടലങ്ങളുള്ള കാറ്റിനും കാരണമാകുമെന്ന് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) യുടെ കാലാവസ്ഥാ പ്രവചനം ഉദ്ധരിച്ച് ഡയറക്ടറേറ്റ് അറിയിച്ചു.

മക്ക , ജിദ്ദ, അൽ-ജുമും, അൽ-കാമിൽ, അൽ-ഖോർമ, തുർബ, റാനിയ, അൽ-മുവൈഹ്, കുൻഫുദ, അൽ-ലൈത്ത്, തായിഫ്, മെയ്സൻ, അദം, അൽ-അർദിയാത്ത്, ബഹ്‌റ, ഖുലൈസ്, റാബിഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Popular

error: