സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം, ആരും അവഗണിക്കരുത്; ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി തങ്ങൾ

0
1441

കോഴിക്കോട്: വിവാദങ്ങൾക്കിടെ ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും ആ രീതിയിൽ പ്രവർത്തിക്കണം.
സമസ്ത വലിയ ശക്തിയാണ്, ആരും അവഗണിക്കരുതെന്നും
ജിഫ്രി തങ്ങൾ മുന്നറിയിപ്പ് നൽകി. എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ലീഗ്-സമസ്ത തർക്കം രൂക്ഷമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ ഉമർ ഫൈസിക്കെതിരെ രംഗത്തെത്തിയിരുന്നു.