സഊദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച കേസിൽ വിദേശി അറസ്റ്റിൽ

0
1471

സഊദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച കേസിൽ വിദേശിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

അൽ-ഖാസിം മേഖലയിലെ അൽ-റാസ് ഗവർണറേറ്റിലെ പോലീസാണ് സുഡാൻ പൗരനായ മൻസൂർ ഫറാ അൽ- ഖാസിമിനെ അറസ്റ്റ് ചെയ്തത്.

പീഡന വിരുദ്ധ ക്രൈം സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 6 പ്രകാരം, കുട്ടികൾക്കെതിരെയും ഭിന്നശേഷിക്കാർക്കെതിരായും നടക്കുന്ന ഉപദ്രവങ്ങൾക്ക് 5 വർഷം വരെ തടവോ, മൂന്ന് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം.