അബുദാബി: യുഎഇയിൽ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്.
പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലായി. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.74 ദിര്‍ഹം ആണ് പുതിയ വില. ഒക്ടോബര്‍ മാസത്തില്‍ ഇത് 2.66 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹം ആണ് നവംബര്‍ മാസത്തിലെ വില.
കഴിഞ്ഞ മാസം 2.54 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹം ആണ് പുതിയ വില. ഒക്ടോബര്‍ മാസത്തില്‍ 2.47 ദിര്‍ഹം ആയിരുന്നു. ഡീസലിന് നവംബറില്‍ 2.67 ദിര്‍ഹം ആണ് വില. 2.6 ദിര്‍ഹം ആയിരുന്നു.