കൊച്ചി: എറണാകുളം ഏലൂരിൽ യുവതിക്ക് നേരെ വധശ്രമം. മുളവുകാട് സ്വദേശി ദീപുവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ്. സംഭവത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
