Thursday, 5 December - 2024

കരിപ്പൂർ-അബുദാബി വിമാനത്തിന് ബോംബ് ഭീഷണി, മലയാളി അറസ്റ്റിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി അയച്ച കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസിനെ (26) കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

എയർ ഡയറക്‌ടർക്ക് ഇ-മെയിൽ വഴിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നത്. എയർ അറേബ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എയർപോർട്ട് അധികൃതർ കരിപ്പൂർ പോലീസിന് പരാതി നൽകുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

Most Popular

error: