എടക്കര: ബി.ജെ.പി രാജ്യത്തുമുഴുവൻ ഭയവും വെറുപ്പും വിദ്വേഷവും പടർത്തി കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ശബ്ദം ഏറ്റവും വ്യക്തമായി കേൾക്കേണ്ട സമയമുണ്ടെങ്കിൽ ആ സമയം ഇപ്പോഴാണ്, നിങ്ങളുടെ ശബ്ദം എല്ലാ വേദികളിലും ഞാൻ ഉയർത്തും- പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന ചുങ്കത്തറയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം ഇതുവരെ തയ്യാറായില്ലെ. കൃഷി ശക്തിപ്പെടുത്താൻ ഇവിടെ ഒന്നും നടപ്പാക്കുന്നില്ല. ആദിവാസി സമുദായത്തിൽ ഉള്ളവരുടെ ഭൂമി എടുത്തു മാറ്റി പ്രധാനമന്ത്രിയുടെ ആളുകൾക്ക് നൽകുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഫലമാണിത്.
എന്റെ സഹോദരൻ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്, അത് ഇന്ന് ലോകം മുഴുവൻതിരിച്ചറിയുകയാണ്.
ഹിന്ദുവും മുസ്ലീമും ഒരുമിച്ച് കഴിയുന്നു. മഹാത്മ ഗാന്ധി കണ്ട സ്വപനമാണ് നിങ്ങൾ. നിങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഇവിടെ ഒരു നയങ്ങളും ഉണ്ടാകുന്നില്ല അവർ പറഞ്ഞു.
ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി ബിജെപി അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ ശബ്ദം എല്ലാ വേദികളിലും ഞാൻ ഉയർത്തും. നിങ്ങളുടെ സേവനത്തിൽ ഇപ്പോൾ തന്നെ ഞാൻ എന്നെ സമർപ്പിക്കുകയാണ്. നിങ്ങളുടെ സേവനത്തിനായി എന്നും ഒപ്പമുണ്ടാകും. കാർഷിക മേഖലേയും സർക്കാർ തകർക്കുകയാണ്. ഗവൺമെന്റ് ഇവിടെയുള്ള ആളുകളോട് ചർച്ച ചെയ്യാതെ ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുകയാണ്. ഇതിനെതിരെ നിങ്ങളുടെ ശബ്ദമായി മാറാൻ ഞാൻ തയ്യാറാണെന്നും, വയനാട് എം.പിയായിരിക്കേ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയുമാണ് രാഹുലിന് ധൈര്യം പകർന്നതെന്നും പ്രിയങ്ക പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, എം.പിമാരായ ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, ഹൈബി ഈഡൻ, പി വി അബ്ദുൽ വഹാബ് എംപി, ടി.വി. ഇബ്രാഹിം എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായിൽ മൂത്തേടം, ആര്യാടൻ ഷൗക്കത്ത്, എൻ.എ. കരീം എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സംബന്ധിച്ചു





