യാത്രക്കിടെ കാറിന്റെ ബോണറ്റ് തുറന്ന് അപകടം: റിയാദിൽ പ്രവാസിക്ക് ദാരുണ മരണം

0
2611

റിയാദ്: റിയാദിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരണപ്പെട്ടു. ഉത്തർ പ്രദേശ് ഫൈസബാദ്  സ്വദേശി മുഹമ്മദ്‌ ഷക് ലാൻ ആണ് മരണപ്പെട്ടത്. നാൽപത്തി നാല് വയസായിരുന്നു. റിയാദ് – ദമാം റോഡിൽ വെച്ച് മൂന്ന് ദിവസം മുമ്പാണ് അപകടം നടന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിൽ ദമാം ഹൈവേയിൽ ഖുർനാത്തക്ക് സമീപം ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ബോണറ്റ് യാത്രക്കിടെ തുറന്നത് മൂലം ഉണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. പിതാവ്: സിറാജ്, മാതാവ്: സൈറ ഖാത്തൂൻ, ഭാര്യ: സീത ബാനു 

മയ്യത്ത് നടപടിക്രമങ്ങൾക്ക് ശേഷം റിയാദിൽ ഖബറടക്കി. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദ് നസീം മഖ്ബറയിൽ  കബറടക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക