ഒമാൻ മുക്കം കോളേജ് അലുമിനി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

0
436

മസ്ക്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളിലുള്ള മുക്കം എം. എ. എം. ഒ. കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “ഒമാൻ മുക്കം കോളേജ് അലുമിനി”യുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ബർക്കയിലെ റിസോർട്ടിൽ നടന്ന പരിപാടി സെക്രട്ടറി സാലിഹ എം.എ. യുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട്
സുബൈർ കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.

അന്യമായി കൊണ്ടിരിക്കുന്ന സ്നേഹവും, സൗഹൃദവും ഉഷ്മളമാക്കാൻ ഇത്തരം ഓണാഘോഷ പരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കുട്ടി. ഫൈറോസ്, ഷംസീർ, ബഷീർ, അൻസാർ,
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും,
റാഷിദ് നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക