ശ്രദ്ധേയമായി പ്രവാസി രകതദാന ക്യാമ്പ്

0
543

ദമാം: പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദമാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ്
ആശുപത്രിയിൽ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും  സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകൾ രക്തം  നൽകാൻ എത്തി. പത്ത് വർഷത്തെ തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ള കിംങ്ങ് ഫഹദ് ആശുപത്രിയുടെ അംഗീകാരം കഴിഞ്ഞ മാസം പ്രവാസി വെൽഫെയറിന് ലഭിച്ചിരുന്നു.

കിംങ്ങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്. കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ, അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജീയണൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട്, ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ, വെൽവെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, റഊഫ് ചാവക്കാട്, റീജീയണൽ-ജില്ലാ ഭാരവാഹികളായ, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ, സമീയുള്ള കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, നാസ്സർ വെള്ളിയത്ത്, ജമാൽ കൊടിയത്തൂർ, തൻസീം കണ്ണൂർ, അബ്ദുള്ള സൈഫുദ്ധീൻ, റയ്യാൻ കൊടുങ്ങല്ലൂർ, അയ്മൻ സഈദ്, ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, എന്നിവർ നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക