റിയാദ്: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കാനൊരുങ്ങി സഊദി അറേബ്യ. റോഡ് സുരക്ഷാ സേനയാണ് റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തലസ്ഥാന നഗരിയായ റിയാദിലെ ഹൈവേകളിൽ ആയിരിക്കും പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും.
ഉയർന്ന റസലൂഷൻ കാമറകളുപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ എല്ലാ നിയമ ലംഘനങ്ങളും കണ്ടെത്തും. ഇങ്ങിനെ കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് തത്സമയം തന്നെ ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുകയും ചെയ്യും. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങളും ഹൈവേകളിൽ നിരീക്ഷണത്തിനുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടൊപ്പം, റോഡിന്റെ അവസ്ഥ തത്സമയം അറിയാനും ഈ വാഹനങ്ങളിൽ സംവിധാനമുണ്ടാകും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക