ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുട്ടികളെ ഫ്‌ളാറ്റിന്റെ എ.സി. യൂണിറ്റില്‍ ഇരുത്തി യുവതി. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ 23-ാം നിലയിലെ എ.സി.യൂണിറ്റിന് മുകളില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുട്ടികളുടെ അമ്മ തന്നെയാണ് ഇത് ചെയ്തതെന്നും കുട്ടികളെ പിന്നീട് അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഭര്‍ത്താവ് കുട്ടികളുടെ അടുത്തേക്ക് എത്താതിരിക്കാനാണ് രണ്ടുകുട്ടികളെയും അമ്മ ജനല്‍വഴി എ.സി.യൂണിറ്റിന് മുകളില്‍ ഇരുത്തിയതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് വിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി കുട്ടികളെ രക്ഷിക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





